അനില്‍ ദേശ്മുഖ് വിഷയം ലോക്‌സഭയിലും: മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഉന്നയിച്ച അഴിമതി ആരോപണം ലോക്‌സഭയിലും ചര്‍ച്ചയായി. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു ബി.ജെ.പി. അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ സഭ ബഹളത്തില്‍ മുങ്ങി. ബിജെപിയുടെ ആവശ്യത്തിനെതിരേ ശിവസേന, എന്‍.സി.പി. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. ആരോപണത്തെക്കുറിച്ചു സി.ബി.ഐ. അന്വേഷണം വേണമെന്നും ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച ബി.ജെ.പി. അംഗം മനോജ് കോട്ടക് ആവശ്യപ്പെട്ടു. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സര്‍ക്കാരിലെ ഉന്നതര്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വന്‍ തുക ശേഖരിക്കുകയാണെന്നു ബി.ജെ.പി. അംഗം രാകേഷ് സിങ്ങും ആരോപിച്ചു. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാന്‍ ബി.ജെ.പി. നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്ന് ശിവസേനാ അംഗം വിനായക് റൗത്ത് പറഞ്ഞു. ആരോപണം ഉന്നയിച്ച പരം ബീര്‍ സിങ്ങ് അങ്ങേയറ്റം അഴിമതിക്കാരനാണെന്നും റൗത്ത് പറഞ്ഞു. ഇതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →