പത്തനംതിട്ട | ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകര കൃത്യത്തിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളുടെയും മൂല്ല്യങ്ങളെ നിരസിക്കുന്നവരാണ് ഭീകരവാദികള്‍. മതങ്ങള്‍ക്ക് അപമാനം സൃഷ്ടിക്കാനാണ് ഇത്തരം ആള്‍ക്കാരുടെ ശ്രമം. .കൂട്ടക്കുരുതിക്ക് ഇരയായവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച തദ്ദേശീയനെയും ഇല്ലാതാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം
ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. രാജ്യം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഭീകരവാദത്തെ ചെറുക്കണം. രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. .