ബെംഗളൂരു | പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എക്സിൽ പോസ്റ്റിട്ട ബി ജെ പി ഐ ടി സെല്ലിനെതിരെ കേസ്. കർണാടക പി സി സി ലീഗൽ സെൽ മേധാവി സി എം ധനഞ്ജയയാണ് പരാതി നൽകിയത്. കോൺഗ്രസ്സ് നേതാവിന്റെ പരാതിയിൽ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസാണ് കേസെടുത്തത്. ‘ഓരോ തവണ രാഹുൽഗാന്ധി രാജ്യം വിടുമ്പോഴും നാട്ടിൽ ഒരു കുഴപ്പം സംഭവിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. .#PahalgamTerroristAttack, #Hindus തുടങ്ങിയ ഹാഷ്‌ടാഗുകളും ഇതോടൊപ്പം പങ്കുവച്ചിരുന്നു .
ട്വീറ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്തെത്തി
രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിനെതിരെ കർണാടക ബി ജെ പിയുടെ എക്സ് പേജിൽ പോസ്റ്റ് വന്നത്.ട്വീറ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്തെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. . രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ബി ജെ പി ഐ ടി സെൽ വ്യാജ വാർത്തകളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുക യാണെന്ന് പരാതിയിൽ പറയുന്നു. .