ഗ്രേറ്റര്‍ നോയിഡ:പോലീസിന്റെ പിന്‍ബലത്തോടെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയിലായി . കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ 12 സ്ത്രീകളേയും 11 പുരുഷന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍മാനേജരായ ഗ്യാനേന്ദ്ര, അങ്കിത് ഗുപ്ത, മനീഷ് ,അനൂജ്, പ്രേംസിംഗ്, അഭിഷേക്, കരണ്‍,അമീര്‍, വിനയ്, രവീന്ദ്ര,വരുണ്‍ എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍. എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
ഗ്രേറ്റര്‍ നോയിഡയിലെ ന്യൂ ക്രൗണ്‍ പ്ലാസ എന്ന ഹോട്ടലിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.പ്രാദേശിക ടിവി ചാനലില്‍ ദിവസങ്ങള്‍ക്കുമുമ്പ് വന്ന വാര്‍ത്തയാണ് പെണ്‍ വാണിഭ സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇടപാടുകാരെന്ന വ്യജേന ഹോട്ടല്‍ മാനേജരെ സമീപിച്ച പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ ഹോട്ടല്‍ മാനേജരുടെ വെളിപ്പെടുത്തലുകള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.ഹോട്ടലില്‍ ഒരിക്കലും പോലീസ് വരില്ലെന്നും മാസം തോറും രണ്ടുലക്ഷം രൂപ വീതം പോലീസിന് നല്‍കുന്നണ്ടെന്നുമാണ് മാനേജര്‍ പറഞ്ഞത്. ഇത് പുറത്തുവന്നതോോടെയാണ് ലോക്കല്‍ പോലീസിനെ വിവരമറിയിക്കാതെ എസിപിയുടെ സംഘം ഹോട്ടല്‍ റെയിഡ് ചെയ്തത്.
ഹോട്ടല്‍ മാനേജരായ ഗ്യാനേന്ദ്രയാണ് കേസില്‍ മുഖ്യപ്രതിയെന്നും വര്‍ഷങ്ങളായി ഹോട്ടല്‍ കേന്ദ്രീകരിച്ച് ഇയാള്‍ പെണ്‍വാണിഭം നത്തിവരികയാണെന്നും പോലീസ് പറഞ്ഞു. പിടിയിലായ 12 സ്ത്രീകളില്‍ മൂന്നുപേ്ര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. പെണ്‍വാണിഭ സംഘത്തില്‍നിന്നും പോലീസുകാര്‍ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാലുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് നോയിഡ അഡീഷണല്‍ ഡിസിപി വിശാല്‍ പാണ്ഡെ പറഞ്ഞു.

