ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശിലെ തീവ്രനിലപാടുകാരായ മുസ്ലീങ്ങളും ഏതാനും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പാതാം വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാനാണ് മോദിയെത്തുക. 2021 മാര്‍ച്ച് 26,27,തീയതികളിലാണ് മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ ചെറുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിലെ തീവ്രനിലപാടുകാരായ മുസ്ലീങ്ങള്‍ പ്രകടനം നടത്തിയത്. വെളളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കുശേഷമാണ് ഇവര്‍ ബൈത്തുല്‍ മൊക്കോറാം മസ്ജിദിന് മുന്നില്‍ മാര്‍ച്ച് നടത്തിയത്. മോദി ധാക്കയിലേക്ക് വരുന്നത് തടയുമെന്ന് മുദ്രാവാക്യം മുഴക്കി. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരുന്ന ആളാണ് മോദിയെന്നാരോപിച്ചായിരുന്നു പ്രകടനം. ധാക്കാ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ 200 ഓളം ഇടതുപക്ഷ ചായ്‌വുളള വിദ്യാര്‍ത്ഥി പ്രവര്‍ത്തകരും തെരുവുകളിലൂടെ മാര്‍ച്ച് നടത്തി. ഒസാമ ബിന്‍ലാദന്റെ അലര്‍ച്ചയോടെ ഞങ്ങള്‍ എഴുന്നേല്‍ക്കും. ഞങ്ങള്‍ റസൂലിന്റെ പട്ടാളക്കാരാണ്. തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.

