റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈ മാസം ശക്തിപ്പെട്ട ഒരേയൊരു ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ

March 20, 2021 - 12:21 pm

മുംബൈ: റിസ്‌ക് ആസ്തികളുടെ മുന്നേറ്റത്തിനിടയില്‍ ഈ മാസം ശക്തിപ്പെട്ട ഒരേയൊരു ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ. വിദേശ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുളള ഓഫറുകളുടെ നീണ്ട നിരയും ഇന്ത്യന്‍ രൂപയുടെ മുന്നേറ്റത്തെ സഹായിച്ചു. മാര്‍ച്ച് ഇതുവരെ ഇന്ത്യന്‍ രൂപ 1.3 ശതമാനം മുന്നേറി. ആഭ്യന്തര സ്റ്റോക്കുകളില്‍ 2.4 ബില്യണ്‍ ഡോളറിന്റെ വിദേശ വാങ്ങലുകള്‍ നടന്നതും രൂപയ്ക്ക് ഗുണമായി.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ രാജ്യത്തേക്ക് എത്തിയ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു. എംകെയ്‌ ോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കണക്കുകള്‍ പ്രകാരം ഒമ്പത് ഷെയര്‍ സെയില്‍ ഓഫറുകളിലായി 59 ബില്യണ്‍ രൂപയുടെ വിദേശ നിക്ഷേപ വരവ് രാജ്യത്തേക്ക് ഉണ്ടായി. ഐ.പി.ഒകളുടെ വലിയ നിരയും അതിനോടുളള ശക്തമായ വിദേശ താല്‍പ്പര്യവുമാണ് കറന്‍സിക്ക് അനുകൂലമായത്. വ്യാഴാഴ്ച 72.5275 എന്ന നിലയിലായിരുന്നു ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *