ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്ദ്ര പ്രതാപ് സിങാണ് മരിച്ചത്. ഛത്തര്‍പൂരിലെ മല്‍ഹാരയില്‍ ചൊവ്വാഴ്ചയോടെയാണ് സംഭവം. അജ്ഞാതസംഘം ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ടുപേരുമായി സംസാരിച്ചു നില്ക്കവേ മറ്റ് രണ്ടുപേര്‍ പിന്നില്‍ ഒരു ബൈക്കില്‍ നിന്ന് വെടിയുതിര്ക്കുന്നതായ ദൃശ്യങ്ങള്‍ ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡേ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുന്നതായി എസ്പി ലോകേന്ദ്ര സിങ് അറിയിച്ചു.കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ആവശ്യപ്പെട്ടു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു
