മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി വാഹനം കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുകയും ചെയ്തതിനെത്തുടര്‍ന്നുള്ള വിവാദത്തില്‍ മുംബൈ പോലീസ് കമ്മിഷണര്‍ പരം ബീര്‍ സിങ്ങിനെ മാറ്റി.
ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് പരം ബീറിനെ മാറ്റിയതായി വ്യക്തമാക്കിയത്. ഹോം ഗാര്‍ഡ്സ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടറായാണു സ്ഥലം മാറ്റിയത്. ഹേമന്ത് നഗര്‍ലെ പുതിയ കമ്മിഷണറാകും. എന്‍.ഐ.എ. ആണ് സച്ചിന്‍ വാസിനെ അറസ്റ്റ് ചെയ്തത്.