ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹി വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്നു. രണ്ട് മാസത്തിനുള്ളിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇതെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി. ഡല്‍ഹിയിലെ കൊവിഡ് സജീവരോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 2,702 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസം അത് 2,312 ആയിരുന്നു. 319 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 6,31,375. മഹാരാഷ്ട്രയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. രാജ്യം അടുത്ത കൊവിഡ് തരംഗത്തിലേക്ക് കടക്കുകയാണോ എന്നുപോലും പലരും സംശയിക്കുന്നുണ്ട്.ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 6,45,023 ആയി. കൊവിഡ് മരണങ്ങളുടെ എണ്ണം 10,948 ഉം ആണ്.
24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്ക് കൊവിഡ്: ഡല്‍ഹി വീണ്ടും നിയന്ത്രണങ്ങളിലേക്ക്
