അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം, അടിമുടി ദുരൂഹത, അറസ്റ്റിലായ പോലീസുദ്യോഗസ്ഥന്റെ കാറിൽ വ്യാജ നമ്പർ പ്ലേറ്റുകളും നോട്ടെണ്ണുന്ന യന്ത്രവും

മുംബൈ: റിലയന്‍സ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപത്ത്​ നിര്‍ത്തിയിട്ട സ്കോർപിയോയിൽ നിന്ന് സ്​ഫോടക വസ്​തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നു. ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട വാർത്തകർ പുറത്തു വരുന്നത്.

സ്ഫോടക വസ്തുക്കൾ നിറച്ച സ്കോര്‍പിയോയുടെ നമ്പര്‍ പ്ലേറ്റ്​ മറ്റൊരു വാഹനത്തില്‍നിന്ന്​ 16/03/21 ചൊവ്വാഴ്ച കണ്ടെടുത്തു. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ക്രോഫോര്‍ഡ്​ മാര്‍ക്കറ്റിന് ​സമീപം നിര്‍ത്തിയിട്ട കറുത്ത മേഴ്​സിഡസ്​ വാഹനത്തില്‍ നിന്നാണ്​ നമ്പര്‍ ​പ്ലേറ്റുകള്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) കണ്ടെടുത്തത്​.

അറസ്റ്റിലായ ​പോലീസുകാരന്‍ സചിന്‍ വാസെയാണ്​ കസ്റ്റഡിയിലെടുത്ത കാര്‍ ഉപയോഗിച്ചിരുന്നതെന്ന്​ എന്‍.ഐ.എ ഐ.ജി അനില്‍ ശുക്ല പറഞ്ഞു. കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ​ അദ്ദേഹം പറഞ്ഞു. വാഹനം എ​ന്‍.ഐ.എ കണ്ടുകെട്ടിയിട്ടുണ്ട്.

വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ക്ക്​ പുറമെ അഞ്ചുലക്ഷം രൂപയും നോ​ട്ടെണ്ണല്‍ മെഷീനും തുണികളും പെട്രോളും ഡീസലും കാറിലുണ്ടായിരുന്നു.

ഫെബ്രുവരി 25നാണ്​ അംബാനിയുടെ വീടിന്​ സമീപത്തുനിന്ന്​ സ്​ഫോടകവസ്​തുക്കള്‍ നിറച്ച കാര്‍ കണ്ടെടുത്തത്​. 3000 ച​തു​ര​ശ്ര അ​ടി​യോ​ളം പ്ര​ത്യാ​ഘാ​തം സൃ​ഷ്​​ടി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ര​ണ്ട​ര കി​ലോ ജ​ലാ​റ്റി​ന്‍ സ്​​റ്റി​ക്കു​ക​ളാ​ണ്​ സ്​​കോ​ര്‍​പി​യോ​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ന​മ്പര്‍ പ്ലേ​റ്റു​ക​ളി​ല്‍ ഒ​ന്ന്​ മു​കേ​ഷ്​ അം​ബാ​നി​യു​ടെ ഭാ​ര്യ നി​ത​യു​ടെ വാ​ഹ​ന​ത്തിന്റെതും ശേ​ഷി​ച്ച​വ അം​ബാ​നി​യു​ടെ സുര​ക്ഷ വാ​ഹ​ന​ങ്ങ​ളു​ടേ​തു​മാ​ണ്.

‘എന്‍.ഐ.എ ഒരു മേഴ്​സിഡസ്​ ക​ണ്ടെടുത്തു. സചിന്‍ വാസെയാണ്​ ആ കാര്‍ ഉപയോഗിച്ചിരുന്നത്​. ഇതിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്​. അഞ്ചുലക്ഷത്തിലധികം രൂപയും തുണികളും നോ​ട്ടെണ്ണല്‍ മെഷീനും കാറില്‍ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. ഈ കാറില്‍നിന്ന്​ അംബാനിയുടെ വീടിന്​ സമീപം കണ്ടെത്തിയ സ്​കോര്‍പിയോയില്‍ ഉണ്ടായിരുന്നതിന്​ സമാനമായ നമ്ബര്‍ പ്ലേറ്റുകളും കണ്ടെടുത്തു -അനില്‍ ശുക്ല കൂട്ടി​ച്ചേര്‍ത്തു.

​ ക്രോഫോര്‍ഡ്​ മാര്‍ക്കറ്റിന്​ സമീപത്തെ മുംബൈ ക്രൈം ബ്രാഞ്ച്​ ഓഫിസിന്​ സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍​. പി.പി.പി കിറ്റിന്​ സമാനമായ വസ്​ത്രം ധരിച്ച്‌ സചിന്‍ വാസെ​ കാറിന്​ സമീപത്തുകൂടെ​ നടന്നു​പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്​ ലഭിച്ചു. കാറില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ഉപയോഗിച്ച്‌​ വസ്​ത്രം കത്തിച്ചതായാണ്​ വിവരം.

അംബാനിയുടെ വീടിന്​ സമീപം നിര്‍ത്തിയ സ്കോര്‍പിയോയില്‍നിന്ന്​ ഇറങ്ങി മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ട വ്യക്തിയോട്​ സാമ്യം തോന്നുന്നതാണ്​ വാസെയുടെ വസ്​ത്രധാരണമെന്നും എന്‍.ഐ.എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →