റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് ഇനി സുരക്ഷ ഒരുക്കുക ഗ്യാന്‍വാത് സിങ്ങ്

March 17, 2021 - 10:54 am

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു നേരെ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയ്ക്ക് ഇനി സുരക്ഷ ഒരുക്കുക ഗ്യാന്‍വാത് സിങ്ങ്. 1993 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് ഗ്യാന്‍വാത് സിങ്ങ്.മമതയുടെ മാത്രമല്ല, സംസ്ഥാനത്തെ വിഐപികളുടെ മുഴുവന്‍ സുരക്ഷാച്ചുമതലയും ഗ്യാന്‍വാത് സിങ്ങിനാണ്. മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവേക് സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷാവീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത ഒഴിവിലാണ് സിങ്ങിനെ തല്‍സ്ഥാനത്ത് നിയമിച്ചത്.ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.പുതിയ ഡിജിപി നിരാജ് നയന്‍ പാണ്ഡെയുടെ അനുമതിയോടെയാണ് സിങ്ങിന്റെ നിയമനം. തിങ്കളാഴ്ച തന്നെ സിങ് ചാര്‍ജ് ഏറ്റെടുത്തു. അതേസമയം വിഐപികള്‍ സുരക്ഷാവലയം ഭേദിക്കുന്നതിന് സുരക്ഷാഉദ്യോഗസ്ഥരെ പഴിക്കുന്നതിനും അതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്നതും നീതിയല്ലെന്ന് ആരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥരിലൊരുഭാഗം രംഗത്തുവന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *