പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ പി.കെ സിന്‍ഹ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ പി.കെ സിന്‍ഹ രാജിവെച്ചു. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. 16/03/21 ചൊവ്വാഴ്ചയാണ് രാജി സംബന്ധിച്ച് ഉന്നത വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.കെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്.

ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് സെക്രട്ടറിയായിരുന്നു സിന്‍ഹ. 2019 ല്‍ വിരമിച്ച സിന്‍ഹയെ പ്രത്യേക പോസ്റ്റ് നല്‍കിയാണ് നിയമിച്ചത്. മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നല്‍കിയത്. നേരത്തെ വൈദ്യുതി മന്ത്രാലയത്തില്‍ സെക്രട്ടറിയായും സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ഐ.എ.എസ് ബാച്ചിലെ അംഗമാണ്.

Share
അഭിപ്രായം എഴുതാം