ന്യൂഡല്‍ഹി: കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ച ”ശ്രീ ബാഹുബലി അഹിംസാദിഗ്വിജയം” എന്ന കൃതിയ്ക്ക് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ എം. വീരപ്പ മൊയ്ലിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.വന്‍ ഗോഡ് ഈ എ ട്രാവലര്‍ എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിനു കവയിത്രി അരുന്ധതി സുബ്രഹ്മണ്യവും പുരസ്‌കാരം നേടി. 20 പേര്‍ക്കാണ് 2020-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. കൊങ്കണി സാഹിത്യ കൃതിക്കുള്ള പുരസ്‌കാരം ഫോര്‍ട്ട്കൊച്ചി അമരാവതി സ്വദേശിയായ ആര്‍.എസ്. ഭാസ്‌കറിനാണ്. അദ്ദേഹത്തിന്റെ യുഗപരിവര്‍ത്തനാചൊ യാത്രി എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമായത്.സാഹിത്യ അക്കാദമിയുടെ വാര്‍ഷിക പരിപാടിയായ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. മലയാളം, നേപ്പാളി, ഒഡിയ, രാജസ്ഥാനി ഭാഷകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അക്കാദമി അറിയിച്ചു.കവിത: ഹരീഷ് മീനാക്ഷി(ഗുജറാത്തി), അനാമിക(ഹിന്ദി), ഇരുങ്ബാം ദേവന്‍(മണിപ്പുരി), രൂപ്ചന്ദ് ഹന്‍സ്ദാ(സാന്താലി), നിഖിലേശ്വര്‍(തെലുങ്ക്), നോവല്‍: നന്ദ ഖരെ(മറാത്തി), മഹേഷ്ചന്ദ്ര ശര്‍മ(സംസ്‌കൃതം), ഇെമെയാം(തമിഴ്), ഹുെസെന്‍ ഉള്‍ ഹഖ്, ചെറുകഥ: അപൂര്‍ബ കുമാര്‍ സെയ്കിയ(അസം), ധരണീധര്‍ ഒവാരി(ബോഡോ), ഹിദയ് കൗള്‍ ഭാരതി(കശ്മീരി), കാമാകാന്ത് ഝാ(െമെതിലി), ഗുരുദേവ് സിങ് രൂപാന(പഞ്ചാബ്), നാടകം: ജിയാന്‍ സിങ്(ദോഗ്രി), ജീതോ ലാല്‍വാനി(സിന്ധി), ഓര്‍മക്കുറിപ്പ്: മണിശങ്കര്‍ മുഖോപാധ്യായ(ബംഗാളി) എന്നിവരാണു വിവിധ മേഖലകളില്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.
മലയാളി ആര്‍.എസ്. ഭാസ്‌കറിനും വീരപ്പ മൊയ്ലിക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
