എന്റെ നാരായണി, ഷോർട്ട് മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

കൊച്ചി : നവാഗത സംവിധായിക വർഷ വാസുദേവ് രചനയും സംവിധാനവും നിർമ്മാണവും ചെയ്തിരിക്കുന്ന ഷോട്ട് മൂവി എന്റെ നാരായണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ , ജയസൂര്യ, സണ്ണിവെയിൻ, അതിഥി രവി , പൂർണിമ ഇന്ദ്രജിത്ത്, മിയ ജോർജ് , പാരിസ് ലക്ഷ്മി, എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഉണ്ണിമുകുന്ദനും അതിഥി രവിയും ആദ്യമായി ഒന്നിക്കുന്ന ഈ ഷോർട്ട് മൂവിയിയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് അനുഗ്രഹീതൻ ആൻറണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയ അരുൺ മുരളീധരനാണ്. എഡിറ്റിംഗ് ജിബിൻ ജോയ് , സൗണ്ട് മിക്സിങ് ഷിബിൻ സണ്ണി, ആർട്ട് ഡയറക്ടർ ഭരതൻ ചൂരിയോടൻ എന്നിങ്ങനെയാണ് അണിയറപ്രവർത്തകർ

Share
അഭിപ്രായം എഴുതാം