കൊച്ചി: ജീവൻ എം വി സംവിധാനം ചെയ്യുന്ന 48 അവേഴ്സ് ലുക്ക്മാൻ , രാഹുൽ മാധവ് , ഹേമന്ത് മേനോൻ , അനീഷ് ജി മേനോൻ , നേഹ സക്സേന, സൗമ്യ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് മാർച്ച് 15 ന് തൃശൂരിൽ ചിത്രീകരണം ആരംഭിക്കുന്നു.
മാർക്കോണി മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ , കെ പി മറിയാമ്മ തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, ജഗദീഷ് , ടി ജി രവി , ഇന്ദ്രൻസ് , ശ്രീജിത്ത് രവി , വിജയകുമാർ , കിരൺ രാജ്, രാജാ സാഹിബ്, ശിവജി ഗുരുവായൂർ , നീനകുറുപ്പ്, എന്നിവരാണ് മറ്റു താരങ്ങൾ . അജിത്ത് പൂജപ്പുര തിരക്കഥയും പി കെ പ്രദീപ് ഛായാഗ്രഹണവും ജീവൻ എം വി , ശ്യാം പ്രസാദ് എന്നിവരുടെ വരികൾക്ക് ശ്യാം പ്രസാദ് സംഗീതവും പകരുന്നു.

