റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

5 സംസ്ഥാനങ്ങളിലെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി ചിത്രം നീക്കി

March 12, 2021 - 12:03 pm

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി തുടങ്ങി. ബംഗാള്‍, തമിഴ്‌നാട്, അസം, കേരള, പുതുച്ചേരി എന്നിവിടങ്ങളിലാണ് ചിത്രം ഒഴിവാക്കിയത്.സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

മാര്‍ച്ച് ആറിനു മോദിയുടെ ചിത്രം നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *