റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍, നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി

March 12, 2021 - 3:54 pm

കൊച്ചി: താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് 12/03/21 വെള്ളിയാഴ്ച കോടതി സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയത്.

അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് സ്‌പെഷ്യല്‍ റൂള്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ ഏപ്രില്‍ 8നകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *