റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശമ്പള വിതരണം യഥാസമയം പൂർത്തീകരിക്കുമെന്ന് ധനവകുപ്പ്, ട്രഷറികൾ രാത്രി 9 മണി വരെ പ്രവർത്തിക്കും

March 10, 2021 - 9:36 pm

തിരുവനന്തപുരം: ശമ്പള വിതരണം യഥാസമയം പൂർത്തീകരിക്കുമെന്ന് ധനവകുപ്പ്. ഇതിനായി ട്രഷറികൾ രാത്രി 9 മണി വരെ പ്രവർത്തിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ട്രഷറി ഡയറക്ടറെ ചുതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ട്രഷറികളിലും ട്രഷറി ഡയറക്ടറേറ്റിലും ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു. ബില്ലുകൾ പാസ്സാക്കുന്നതിൽ സാങ്കേതിക തടസമുണ്ടെങ്കിൽ പ്രത്യേക സഹായം ലഭ്യമാക്കും.

കോടതിവിധിയുടെ അടിസ്ഥാനത്തിൽ സാലറി ചലഞ്ചിൽ മാറ്റംവരുത്തേണ്ടി വന്നതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം തടസ്സപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ധനവകുപ്പിന്റെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *