റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 27 വനിതാ സൗഹൃദ ബൂത്തുകള്‍

March 10, 2021 - 5:49 pm

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിക്കുന്ന 3858 പോളിങ് ബൂത്തുകളില്‍ 27 എണ്ണം വനിതാ സൗഹൃദ ബൂത്തുകൾ. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ എന്നിവരും വനിതകളായിരിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിലാണ് 27 വനിതാ സൗഹൃദ പോളിങ് ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഒരു ബൂത്തിൽ 1000 വോട്ടർമാർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താൻ അനുമതി. ജില്ലയിൽ നിലവിൽ 2298 പോളിങ് സ്റ്റേഷനുകളാണുള്ളത്. പുതിയ നിർദ്ദേശപ്രകാശം 1560 ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തി 3858 പോളിംഗ് സ്റ്റേഷനുകളായി പുനക്രമീകരിച്ചിട്ടുണ്ട്. 

ഓക്സിലറി പോളിങ് സ്റ്റേഷനുകൾ പ്രധാന പോളിങ് സ്റ്റേഷൻ ലൊക്കേഷനിൽ നിന്നും 200 മീറ്റർ പരിധിക്കുള്ളിൽ വരത്തക്കവിധം പരമാവധി സജ്ജീകരിക്കും. പ്രസ്തുത പോളിങ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യവും സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *