തമിഴ്നാട്ടില്‍ ഒവൈസിയും ദിനകരനും തമ്മില്‍ സഖ്യം; മജ്ലിസ് പാര്‍ട്ടി മൂന്ന് സീറ്റില്‍ മത്സരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി (എഐഎംഐഎം). വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മൂന്നിടങ്ങളില്‍ മത്സരിക്കാന്‍ മജ്ലിസ് പാര്‍ട്ടി തീരുമാനമായി. തമിഴ്നാട്ടില്‍ മജ്ലിസ് പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സഖ്യം സംബന്ധിച്ച വിവരങ്ങളില്‍ ഇപ്പോഴാണ് സ്ഥിരീകരണമായത്.കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഏപ്രില്‍ ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →