മുംബൈ: 2021-22 ബജറ്റില്‍ കര്‍ഷകരെ കൈയിലെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം വരെ പലിശയില്ലാതെ വായ്പ നല്‍കുമെന്ന പ്രഖ്യാപനമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബജറ്റിലുള്ളത്. ഡല്‍ഹിയില്‍ കര്‍ഷകസമരം തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയുടെ നീക്കം. കൃത്യമായി തിരിച്ചയ്ക്കുന്ന വിളവിനുവേണ്ടിയെടുക്കുന്ന വായ്പകള്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ബജറ്റ് അവതരിപ്പിച്ചത്.ഈ പദ്ധതി പ്രകാരം കാര്‍ഷിക വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്കുകള്‍ക്ക് നല്‍കും. അതിനാവശ്യമായ ഫണ്ടും സര്‍ക്കാര്‍ കണ്ടെഗ്രാമീണ വികസനത്തിനുവേണ്ടി 7,350 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.ഒപ്പം അഗ്രികള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പവാര്‍ അറിയിച്ചു.