തിരുവനന്തപുരം: ശമ്പളകുടിശിക നല്‍കാത്തതിനെതിരെ ഗവ.മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ 2021 മാര്‍ച്ച് 10ന് വൈകിട്ട് 6.30ന് എല്ലാ മെഡിക്കല്‍ കോളേജിലും 17ന് വൈകിട്ട് 6.30ന് സെക്രട്ടറിയേറ്റ് പടിക്കലും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. അതിന് ശേഷം അനിശ്ചിതകാല ചട്ടപ്പടി സമരവും,കരിദിനാചരണവും നടത്തുമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.എസ് ബിനോയിയും സെക്രട്ടറി ഡോ. നിര്‍മ്മല്‍ ഭാസ്ക്കറും അറിയിച്ചു.
17ന് ഓപിയും, ശസ്ത്രക്രിയകളും അദ്ധ്യാപനവും ബഹിഷ്ക്കരിക്കും. അത്യാഹിത സര്‍വീസുകള്‍ ലേബര്‍റൂം,കാഷ്വാലിറ്റി, അടിയന്തിര ശസ്ത്രക്രിയകള്‍, വാര്‍ഡ് ഡ്യൂട്ടി, കോവിഡ് ചികിത്സ എന്നിവ മുടങ്ങില്ല.

