സഹോദരന്‍ കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ വേദനയുണ്ടെന്ന് പന്തളം സുധാകരന്‍

പത്തനംതിട്ട: സഹോദരന്‍ കെ.പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതീകരിച്ച് പന്തളം സുധാകരന്‍ രംഗത്തെത്തി. ഇതില്‍ തനിക്ക് അതീവ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ഒരു നീക്കത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ അത് ശക്തമായി തടയുമായിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും വിളിക്കുകയാണെന്നും മറുപടി പറഞ്ഞ് തളരുകയാണന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടയാന്‍ രക്ത ബന്ധങ്ങള്‍ക്കും പരിമിതികള്‍ ഉണ്ടല്ലോയെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നേരത്തെ കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപന വേദിയില്‍ അമിത് ഷായെ സാക്ഷിയാക്കിയാണ് കെ. പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു പ്രതാപന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →