ബംഗാളിൽ കരുത്ത് തെളിയിച്ച് നരേന്ദ്ര മോദിയുടെ ബ്രിഗേഡ് റാലി, ബംഗാൾ ബി ജെ പി ഭരിക്കുമെന്ന് മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ കരുത്ത് തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിഗേഡ് റാലി. റാലിയില്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ബംഗാളിനെ സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്നും മോദി പറഞ്ഞു.
ബംഗാളില്‍ ബിജെപിയുടെ ശക്തി പ്രകടനമായിരുന്നു 07/03/21 ഞായറാഴ്ചത്തെ പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി. മാമതി-മനുഷ്- മനുഷ്യ മുദ്രാവാക്യമുയര്‍ത്തി മമത ബംഗാളിനെ നാണംകെടുത്തി എന്നതുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ഉന്നയിച്ചു. സുവര്‍ണ ബംഗാള്‍ ആണ് ബിജെപിയുടെ ലക്ഷ്യം എന്നു പറഞ്ഞ പ്രധാനമന്ത്രി മോദി ‘അ ഷോള്‍ ബംഗാള്‍’ അഥവാ യഥാര്‍ത്ഥ ബംഗാള്‍ എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു.

മമത നന്ദിഗ്രാമില്‍ തോല്‍ക്കുമെന്നും തൃണമൂലില്‍ കുടുംബാധിപത്യമാണെന്നും മോദി ആരോപിച്ചു. ഇടതു പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വേദിയിലെത്തി.

Share
അഭിപ്രായം എഴുതാം