തിരുവനന്തപുരം: കേരളത്തില്‍ ഗണക സമുദായമടക്കം 81 പിന്നാക്ക സമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന 3 ശതമാനം സംവരണം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗണകമഹാസഭ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി.
ഗണകമഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് കൊടുമണ്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ചു ധര്‍ണ്ണാസമരം എംബിസിഎഫ് ജനറല്‍ സെക്രട്ടറി കുട്ടപ്പന്‍ ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു. കെജിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍കെ വിദ്യാധരന്‍, ജഗതി രാജന്‍ സജി പ്രഭാകരന്‍ അഡ്വ. ബിന്ദു എസ് കുമാര്‍, മുരുകന്‍ ഇരവുകാട്, മാന്നാര്‍ സുരേഷ്, ആണ്ടൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.