ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി വേണമെന്ന്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിയന്തിര നടപടി വേണമെന്ന്‌ ഉമ്മചാണ്ടി ആവശ്യപ്പെട്ടു. കസ്റ്റംസിന്റേത്‌ ഗുരുതരമായ ആക്ഷേപമാണെന്ന്‌ പറഞ്ഞ ഉമ്മന്‍ചാണ്ടി മുമ്പൊരിക്കലും കേള്‍ക്കാത്ത തരം ആരോപണങ്ങളാണ്‌ കസ്റ്റംസ്‌ കോടതിയില്‍ നല്‍കിയ അഫിഡവിറ്റില്‍ ഉളളതെന്നും പറഞ്ഞു. കസ്‌റ്റംസിന്റെ നിലപാടിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 164 പ്രകാരമുളള ഒരു മൊഴി എങ്ങനെയാണ്‌ ഇത്രയും ദിവസമായിട്ടും പുറത്തുവരാതിരുന്നതെന്നാണ്‌ ഉമ്മന്‍ചാണ്ടി ചോദിക്കുന്നത്‌. രണ്ടുമാസം കഴിഞ്ഞാണ്‌ ഈ മൊഴി പുറത്തുവരുന്നത്‌. ഇത്രയുംകാലം ഇതില്‍ നടപടി എടുക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള അ‌ടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.ഇത്രയും ഗുരുതരമായ ആരോപം ഉണ്ടായിട്ടും പ്രതികരണം ഉണ്ടാകാത്തത്‌ എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണനും ഡോളര്‍കടത്തില്‍ നേരിട്ട്‌ പങ്കുണ്ടെന്നാണ്‌ സ്വപ്‌ന സുരേഷിന്‍റെ രഹസ്യ മൊഴിയില്‍ പറയുന്നത്‌. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ്‌ മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും, കേണ്‍സുലര്‍ ജനറലിനും സ്‌പീക്കര്‍ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിച്ച സംസാരിച്ചത്‌ താനായിരുന്നുവെന്നുമാണ്‌ സ്വപ്‌നയുടെമൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സഭിയിലെ മൂന്നുമന്ത്രിമാരും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്‌.കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്‌പീക്കറും ഡോളര്‍ കടത്തിയെന്ന്‌ സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ്‌ കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയിരുന്നത്‌. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന്‌ രൂപ കമ്മീഷന്‍ പറ്റിയതടക്കമുളള ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ സ്വപ്‌ന സുരേഷ്‌ നടത്തിയതെന്നും കസറ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു.

നിയമ സഭ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ഡോളര്‍ കടത്തുകേസിലെ പുറത്തുവന്ന രഹസ്യമൊഴി സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌. ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവില്‍ ബിജെപിക്ക്‌ സമനില തെറ്റിയതിന്റെ തെളിവാണ്‌ സത്യവാങ്‌മൂലമെന്നാണ്‌ സിപിഎം ആക്ഷേപം. കസ്‌റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ്‌ രാഷ്ട്രീയമായി നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ നിലപാട്‌ കടുപ്പിക്കുകയാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →