റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലാലോകം കീഴടക്കിയ മകളുടെ അമ്മ പാഞ്ചാലിയായി അരങ്ങിലെത്തുന്നു

March 6, 2021 - 2:40 pm

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ മനംകവർന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജാ മാധവൻ അരങ്ങിലെത്തുന്നു. പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായിട്ടാണ് ഗിരിജയുടെ അരങ്ങേറ്റം. ഊരകം സർഗ്ഗ ശ്രീലകത്തിൽ കഥകളി പഠനം തുടങ്ങിയ ഗിരിജ മാധവൻ കോവിഡ് കാലത്തെ ആറുമാസം ഓൺലൈനായാണ് കഥകളി അഭ്യസിച്ചത്. രണ്ടുവർഷമായി കലാനിലയം ഗോപിയുടെ കീഴിൽ കഥകളി അഭ്യസിച്ചു വരുന്നു.

കഥകളി പഠനം തുടരണം എന്നും, പുരുഷ വേഷം കെട്ടണം എന്നാണ് ആഗ്രഹം എന്നും ഗിരിജ പറയുന്നു. അമ്മയുടെ കഥകളി പഠനത്തിന് മകളും സാക്ഷിയായി. വർഷങ്ങളായി സ്മിത അജിത്ത് എന്ന അധ്യാപിക യുടെ കീഴിൽ മോഹിനിയാട്ടവും പഠിക്കുന്ന ഗിരിജ സുഹൃത്തും പെരുവനം സ്വദേശിനിയുമായ ഷൈലജ കുമാറിനൊപ്പമാണ് കഥകളി പഠിക്കുന്നത്. 9 ന് വൈകിട്ട് 7മണിക്ക് നടത്തുന്ന അരങ്ങേറ്റവും ഇവർ ഒരുമിച്ച് തന്നെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *