റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകന്റെ വരുമാനത്തിന്‌ മാതാപിക്കള്‍ക്കും തുല്ല്യ അവകാശമെന്ന്‌ കോടതി

March 6, 2021 - 2:26 pm

ന്യൂ ഡല്‍ഹി: മകന്റെ വരുമാനത്തിന്‌ ഭാര്യയും മക്കളും മാത്രമല്ല, പ്രായമായ മാതാപിതാക്കളും അവകാശികളാണെന്ന്‌ കോടതി. ഭാര്യക്കും മക്കള്‍ക്കുമെന്നതുപോലെ മാതാപിതാക്കള്‍തക്കും തുല്യമായ അവകാശമാണ്‌ ഉളളതെന്ന്‌ കോടതി വ്യക്തമാക്കി. ടിസ്‌ ഹാരി ആസ്ഥാനമായുളള പ്രിന്‍സിപ്പല്‍ ഡിസ്‌ട്രിക്ട്‌ സെഷന്‍സ്‌ ജഡ്‌ജി ഗിരീഷ്‌ കാത്‌പാലിയയുടേതാണ്‌ വിധി. ഭര്‍ത്താവിന്‌ തന്നോടും കുട്ടിയോടും വളരെ വലിയ ഉത്തരവാദിത്തമാണ്‌ ഉളളതെന്നും ഞങ്ങള്‍ക്ക്‌ 10,000/- രൂപമാത്രമാണ്‌ പ്രതിമാസം ഭര്‍ത്താവ്‌ തരുന്നതെന്നും, ആയതിനാല്‍ തങ്ങളുടെ ചെലവിന്‌ കൂടുതല്‍ പണം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ യുവതി കോടതിയെ സമീപിച്ചത്‌. ഭര്‍ത്താവിന്റെ വരുമാനം പ്രതിമാസം 50,000രൂപയില്‍ കൂടുതലാണെന്ന്‌ യുവതി പറഞ്ഞു.

കേസില്‍ വാദിയുടെ അപേക്ഷ കേട്ട ജഡ്‌ജി വാദിയുടെ ഭര്‍ത്താവിനോട്‌ വരുമാനം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ സത്യവാങ്‌മൂലം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോപണ വിധേയന്‍ ശരിയായ വസ്‌തുതകള്‍ ഹാജരാക്കിയതായി ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആദായ നികുതി അക്കൗണ്ട് അനുസരിച്ച്‌ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 37,000 രൂപയാണ്‌. മാതാപിതാക്കളുടെ ജീവിത ചെലവും ചികിത്സാ ചെലവും വഹിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതി ഈ റിപ്പോര്‍ട്ട് വളരെ ഗൗരവമായി ആണ്‌ എടുത്തത്‌. ഭര്‍ത്താവിന്റെ ശമ്പളം ആറുഭാഗമായി വിഭാഗിച്ചാണ് കോടതി കേസ്‌ തീര്‍പ്പാക്കിയത്‌‌. ഭര്‍ത്താവിന്‌ രണ്ടുഭാഗവും ഭാര്യക്കും മകനും അമ്മക്കും അച്ഛനും ഒരോ വിഹിതങ്ങളും നല്‍കണം. കുടുംബാംഗങ്ങളുടെ വരുമാനം ഒരു കുടുംബ കേക്കുപോലെയാണെന്ന്‌ പറഞ്ഞാണ്‌ കോടതി തീരുമാനം അവതരിപ്പിച്ചത്‌. കേക്ക് തുല്ല്യഭാഗങ്ങളായി വിഭജിച്ച്‌ കഴിക്കുന്നതുപോലെ വരുമാനവും തുല്യമായി വിതരണം ചെയ്യണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *