അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി എത്തിയ സ്‌കോര്‍പിയോയുടെ ഉടമ മരിച്ച നിലയില്‍

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്‌കോര്‍പിയോയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയ്ക്കു സമീപം തെരുവ്ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് താനെ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ എസ്യുവി മോഷ്ടിക്കപ്പെട്ടതാണെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം മുകേഷ് അംബാനിയുടെ 27 നിലകളുള്ള ആന്റിലിയയില്‍ നിന്ന് 1.4 കിലോമീറ്റര്‍ അകലെ കറുത്ത എസ്യുവി വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിസിടിവി പരിശോധിച്ചപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന മാസ്‌ക് ധരിച്ച ഒരാളെ കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ജലാറ്റിന്‍ സൈന്യം ഉപയോഗിക്കുന്ന വിധത്തിലുള്ളതല്ലെന്നും കുഴികളിലോ ഖനനത്തിനോ ഉപയോഗിക്കുന്ന വിധത്തിലുള്ളതാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ അപകട മരണത്തിന് കേസെടുത്തു. പോലിസ് അന്വേഷണം നടത്തുന്നുണ്ടെന്നും ശരിയായ വിവരങ്ങള്‍ ഉടന്‍ ലഭിക്കുമെന്നും ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share
അഭിപ്രായം എഴുതാം