ബംഗാളില്‍ കോണ്‍ഗ്രസ് -ഐഎസ്എഫ് സഖ്യത്തില്‍ മാറ്റമില്ല: ഇടതുപാര്‍ട്ടികള്‍ 165 സീറ്റിലും കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും

കൊല്‍ക്കത്ത: ബംഗാളില്‍ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഐഎസ്എഫും സീറ്റ് പങ്കിടലുകളില്‍ ധാരണയായി. ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് (ഐഎസ്എഫ്) 37 സീറ്റ് നല്‍കാനും ധാരണയായി. നേരത്തെ നേതാക്കള്‍ തമ്മിലുള്ള ഭിന്നസ്വരം കോണ്‍ഗ്രസ് -ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തെ ബാധിക്കുമോയെന്ന് സംശയം ജനിപ്പിച്ചെങ്കിലും പ്രശ്‌നങ്ങളില്ലാതെ തന്നെ ധാരണയിലെത്തുകയായിരുന്നു.പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. ഏപ്രില്‍ ഒന്ന്, ആറ്, 10,17,22,16, ഏപ്രില്‍ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ബംഗാളില്‍ ഭരണം നേടാന്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സഭയില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 222 സീറ്റുകളാണുണ്ടായിരുന്നത്

Share
അഭിപ്രായം എഴുതാം