ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത

കൊല്ലം: കൊല്ലത്ത് ചെമ്പരുവില്‍ അച്ചന്‍കോവിലാറ്റില്‍ മീന്‍പിടിക്കാന്‍ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുളളുമല ഗിരിജന്‍ കോളനിയില്‍ നീലകണ്ഠന്റെ മകന്‍ നസീറിന്റെ മൃതദേഹമാണ് അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയത്. 2021 ഫെബ്രുവരി 28 ഞായറാഴ്ചയാണ് നസീര്‍ മീന്‍പിടിക്കാന്‍ പോയത്. ഉച്ചക്ക് 2 മണിയോടെ നസീറിനെ സുഹൃത്തുക്കള്‍ കണ്ടിരുന്നു.

പിന്നീട് ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ മാര്‍ച്ച് ഒന്നിന് രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തിയത്. അച്ചന്‍കോവലാറ്റിലെ അറുതല കയത്തിനും മുക്കടമൂഴിക്കുമിടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നീന്തല്‍ അറിയാവുന്ന നസീര്‍ വെളളത്തില്‍ മുങ്ങിച്ചാവാന്‍ ഇടയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് മരണത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയത്തിന് കാരണം. മെഡിക്കല്‍ കോളേജില്‍ നിന്നുളള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ്. മരിച്ച നസീറിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →