ന്യൂഡൽഹി: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.
എക്‌സൈസ് നികുതി കഴിഞ്ഞവര്‍ഷം രണ്ട് തവണ കൂട്ടിയിരുന്നു. ഇന്ധനവില കുറഞ്ഞ സമയത്തായിരുന്നു എക്‌സൈസ് നികുതി കൂട്ടിയത്. ഈ നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. പെട്രോളിയം മന്ത്രാലയമാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പെട്രോളിയം മന്ത്രാലയം ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ധനമന്ത്രാലയവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.