തൃശൂര്‍: തൃശൂര്‍ ചാവക്കാടിന് സമീപം ബ്ലാങ്ങാട്ട് അമ്മയും ഒന്നരവയസുകാരിയായ മകളും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ബ്ലാങ്ങാട് സ്വദേശി ജിഷയും മകള്‍ ദേവാംഗനയുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ഉച്ചക്ക് ഒരുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷാളുകളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് പറയുന്നത്.
പേരകം സ്വദേശി അരുണ്‍ലാലാണ് ഭര്‍ത്താവ്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒരുമാസം മുമ്പ് ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരിച്ചുപോയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ജിഷ കുഞ്ഞിനോടൊപ്പം ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയത്. അടുത്ത ദിവസം ഭര്‍തൃവീട്ടിലേക്ക് പോകാനിരിക്കുക യായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.