സംവരണമില്ലാത്തതിനാൽ നിയമസഭയിലേക്ക് സ്ത്രീകളെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ലീഗിനോട് സുന്നി നേതാവ് സമദ് പൂക്കോട്ടൂർ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ലെന്നും ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗ് പോലെയുള്ള ഒരു സംഘടന സ്ത്രീകളെ മത്സരിപ്പിക്കേണ്ടത്, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളിലാണെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →