കൊച്ചി : പ്രശസ്ത ഛായാഗ്രഹകൻ പൊന്നാരി മംഗലത്ത് ചെറിയ കത്ത് വീട്ടിൽ ടോണി ലോയ്ഡ് അരൂജ (43) ശനിയാഴ്ച രാത്രി 11 – 30 ന് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ബൈക്ക് തെന്നി വീണു തല ഡിവൈഡറിലിടിച്ച് രക്തം വാർന്ന് അവശനിലയിലായ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടി രഹനാ ഫാത്തിമ അഭിനയിച്ച വിവാദ സിനിമ ഏകയുടെ ക്യാമറാമാൻ ആയിരുന്ന ടോണി നിരവധി സിനിമകളിൽ അസിസ്റ്റൻറ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട് . ഉടൻ പുറത്തുവരാനിരിക്കുന്ന കാക്ക ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിമുകൾ ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച ടോണി മോഡലിംഗിലും ഫോട്ടോഗ്രാഫിയിലും സജീവമായിരുന്നു. കോവിഡ് പരിശോധനാഫലം ലഭിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷമായിരിക്കും സംസ്കാരം എന്ന് ബന്ധുക്കൾ അറിയിച്ചു.