തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്‌തിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സമരം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളുമായുളള ചര്‍ച്ചിയില്‍ മന്ത്രിയില്‍ നിന്നും ആറ് ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
28.02.2021 ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു മന്ത്രിഎകെ ബാലനും ഉദ്യോഗാര്‍ത്ഥികളും തമ്മിലുളള ചര്‍ച്ച നടന്നത്. എല്‍ജിഎസിലെ പ്രതീക്ഷിത ഒഴിവുകള്‍ പിഎസ് സി ക്ക് റിപ്പോര്‍ട്ടുചെയ്യും. സ്ഥാനകയറ്റം നല്‍കി പുതിയ ഒഴിവുകള്‍ പിഎസ്.സിയെ അറിയിക്കും. തടസമുളളവയില്‍ താല്‍ക്കാലിക സ്ഥാനകയറ്റം നല്‍കും. ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതി ഉണ്ടാക്കും. സിപിഒ ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിലെ അപാകത മാറ്റും. നൈറ്റ് വാച്ചുമാന്‍ ഡ്യൂട്ടി 8 മണിക്കൂറാക്കുന്നത് പരിഗണിക്കും. എന്നിവയാണ് ഉറപ്പുകള്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇവയുടെ തുടര്‍ നടപടികള്‍ എന്നും ചര്‍ച്ചയുടെ മിനിട്‌സില്‍ പറയുന്നു. മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതായി ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പറഞ്ഞു. സമരത്തിന് പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി അറിയക്കുയും ചെയ്‌തു. എന്നാല്‍ രേഖാമൂലം ഉറപ്പുലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരം 34 ദിവസവും സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്നസമരം 21 ദിവസവും പിന്നിട്ടു. ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച നിരാഹാര സമരം 14 ദിവസം പിന്നിട്ടു. വിദ്യാര്‍ത്ഥികള്‍ കുറവായ സ്‌കൂളിലെ 2011 മുതലുളള അദ്ധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമന്നാവശ്യപ്പെട്ടാണ്. നോണ്‍ അപ്രൂവ്‌ഡ് ടീച്ചേഴ്‌സ് യൂണിയന്‍ നടത്തുന്ന നിരാഹാര സമരം പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ അവസാനിപ്പിച്ചു.