റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടര ലക്ഷം ലൈഫ് മിഷൻ വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പോളിസി സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം 24ന്

February 22, 2021 - 6:14 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ 2,50,547 വീടുകൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നു. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ യൂണൈറ്റഡ് ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. ഒരു വീടിന് മൂന്ന് വർഷത്തേക്ക് പ്രീമിയം തുകയായ 349 പ്രകാരം 2,50,547 വീടുകൾക്ക് ആകെ 8,74,40,903 രൂപ ലൈഫ് മിഷൻ ഒരുമിച്ച് അടയ്ക്കും. ഇത്തരത്തിൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ആദ്യ വീടിന്റെ പോളിസി സർട്ടിഫിക്കറ്റ് വിതരണം 24ന് ഉച്ചയ്ക്ക് 12 ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *