അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോളേജ് അധ്യാപകർക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

February 17, 2021 - 7:47 pm

തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, മ്യൂസിക്, സംസ്‌കൃത കോളേജുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപകരിൽ നിന്നും സർക്കാർ എൻജിനിയറിങ് കോളേജുകൾ, പോളിടെക്‌നിക് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയുർവേദ കോളേജുകൾ, ലോ കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അദ്ധ്യാപകരിൽ നിന്നും 2021-22 അക്കാദമിക വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സർക്കുലർ നം.എ1/3461/2021/കോ.വി.വ തീയതി 11.02.2021 ലെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാകണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 27. വൈകി ലഭിക്കുന്നവ പരിഗണിക്കില്ല. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.collegiateedu.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 885/2021

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *