റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതികള്‍ അറസ്റ്റില്‍

February 14, 2021 - 9:39 am

ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കോലിക്കര സ്വദേശി ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു(21) , എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് ആറ്മണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മൂക്കുന്നത്ത് അറക്കല്‍ മുനീബ്(25) കുത്തേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവി്ല്‍ പോയ ഷമാസിനേയും മഹേഷിനേയും കോലിക്കരയിലെ പണിതീരാത്ത വീട്ടില്‍ നിന്നും അമല്‍ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ വേറെയും പ്രതികള്‍ ഉണ്ടെന്നാണ് വിവരം.

ഇവര്‍ക്കുവേണ്ടിയുളള അന്വേഷണം തുടരുകയാണ്. മുനീബും ഷബാസും തമ്മില്‍ ഏറെനാളായുണ്ടായിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ മുഹമ്മദ് റാഫി, എസ്‌ഐ പ്രമോദ് ,എസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒ രാജേഷ് ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജിത് ,ഹരിഹരസുനു, ആന്‍റോ, എഎസ്ഐ സജീവ് സിപിഒ മധു,എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *