റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍

February 14, 2021 - 10:33 am

വണ്ടൂര്‍: ബൈക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പോലീസ് പിടിയിലായി. വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി മുറ്റത്തേരില്‍ സുരേന്ദ്രന്‍(55) ആണ് പിടിയിലായത്. വണ്ടൂര്‍ പോലീസും ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വണ്ടൂര്‍ സബ്‌സറ്റേഷന്‍ റോഡില്‍വച്ച് ബൈക്കില്‍ ഒളിപ്പിച്ച് കടത്തിയ 1900 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇടുക്കിയില്‍ നിന്ന് ബസ് മാര്‍ഗ്ഗം നാട്ടിലെത്തിക്കുന്ന കഞ്ചാവ് ഇടുക്കി ഗോള്‍ഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.യുവാക്കളെ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടന്നിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *