കൊച്ചി: നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ പ്രിയതാരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫലി മലയാള സിനിമയിലേക്ക് കടന്നു വന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടി നൽകിയ ഉപദേശം ഇന്നും ഓർത്തിരിക്കുന്നു, ആസിഫ് പറയുന്നു.
മുൻപ് സിനിമയിൽ വരാൻ ബുദ്ധിമുട്ട് ആയിരുന്നതിനാൽ എത്തിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലും നിലനിൽക്കാം എന്നായിരുന്നു സ്ഥിതി. എന്നാൽ ആ അവസ്ഥയല്ല ഇന്ന്. സിനിമയിലെത്തിയിട്ട് 12 വർഷം കഴിഞ്ഞു. നിരന്തരമായി സിനിമകൾ ചെയ്യാൻ ആയതും അഭിനേതാവായി കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട് എന്നും, വിജയപരാജയങ്ങളും നല്ലതും മോശവുമായ എല്ലാമുണ്ടെങ്കിലും ഇപ്പോഴും സിനിമയിൽ ഉണ്ട് എന്ന് കാര്യത്തിൽ സംതൃപ്തി കണ്ടെത്തുന്നു എന്നും ആസിഫ് പറയുന്നു. സിനിമയിൽ എത്തിയ സമയത്ത് മമ്മൂക്ക നൽകിയ ഉപദേശം ഇന്നും മനസ്സിൽ ഉണ്ടെന്ന് ആസിഫ് അലി പറഞ്ഞു.
കുട്ടിക്കാലം മുതലേ സ്ക്രീനിൽ കാണുന്നവരുടെ കൂടെ പ്രവർത്തിക്കാനും, അവരോട് അടുത്തിടപഴകാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതുപോലെതന്നെ പുറത്തേക്ക് പോകുമ്പോൾ ആളുകൾ ഇക്ക എന്ന് വിളിച്ച് അരികിലേക്ക് വരാറുണ്ട് . ആ സ്നേഹം ഇപ്പോഴും അതേപോലെതന്നെ തുടരുന്നുമുണ്ട്. ഒരു പരിചയമില്ലാത്തവർ വരെ ഇക്ക എന്ന് വിളിച്ച് സംസാരിക്കാറുണ്ട്. മലയാളത്തിൽ നിന്നും വേണ്ടത്ര അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും എന്നെ അഭിനയിപ്പിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് അന്യഭാഷയിൽ നിന്നും ആരെങ്കിലും വന്നാൽ മാത്രമേ അങ്ങനെ ചിന്തിക്കുന്നു എന്നും താരം പറയുന്നു. തിരക്കഥ പൂർണമായി വായിച്ചുകഴിഞ്ഞാൽ മാത്രമേ ഇനി സിനിമ സ്വീകരിക്കുകയുള്ളൂ എന്നും പരചയ സമ്പന്നർക്കൊപ്പം പ്രവർത്തിക്കാനാണ് കൂടുതൽ താൽപര്യമെന്നും ആസിഫ് പറയുന്നു.
വിളിച്ചാൽ ഫോൺ എടുക്കാത്ത ആളാണ് ആസിഫലി എന്ന പരാതി, ഇപ്പോഴും ശീലത്തിന് മാറ്റമില്ല. വീട്ടുകാർ കാർ അസിസ്റ്റന്റിന്റെ ഫോണിലേക്ക് ആണ് വിളിക്കാറുള്ളത്. ഒരു ഫോബിയ പോലെ സൈക്കോളജിക്കൽ ഡിസോഡർ ആയ കാര്യമാണ് ഇത് എന്നാണ് തോന്നുന്നത്. അന്ന് ശരിക്കും എന്നെ വിളിച്ചിരുന്നോ എന്ന് ലാലേട്ടനോട് ചോദിച്ചപ്പോൾ കുസൃതി ചിരിയായിരുന്നു മറുപടി. മോഹൻലാൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്ന് പറഞ്ഞ് വൻവിവാദമായിരുന്നു ആസിഫ് അലിക്കെതിരെ ഉയർന്നുവന്നത്.



