റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഒന്നരലക്ഷം രൂപയും സ്വര്‍ണ്ണവും മോഷ്ടിച്ചു

February 9, 2021 - 12:19 pm

പാലക്കാട്: പാലക്കാട് നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഒന്നരലക്ഷം രൂപയും ഫോണും, സ്വര്‍ണ്ണവും മോഷ്ടിച്ചു. കാറിന്റെ ചില്ല് തകര്‍ത്താണ് മോഷണം നടത്തിയത്. ഒറ്റപ്പാലം സ്വദേശി ആന്റണിയുടെ കാറില്‍ നിന്നാണ് മോഷണം നടത്തിയത്.

08.02.2021 തിങ്കഴാഴ്ച വൈകുന്നേരം അഞ്ചിനും ഏഴരക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. കാര്‍ നിര്‍ത്തിയിട്ട ശേഷം ആന്‍റണി തുണിക്കടയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് അനുമാനം. സിസിടിവി വഴി ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *