റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ചൗരി ചൗര’ ശതാബ്ദിയാഘോഷങ്ങൾ ഫെബ്രുവരി 4 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 2, 2021 - 8:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ചൗരി ചൗര’ ശതാബ്ദി ആഘോഷങ്ങൾ ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ചൗരി ചൗരയിൽ 2021 ഫെബ്രുവരി 4 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ ‘ചൗരി ചൗര’ സംഭവത്തിന്റെ 100 വർഷങ്ങൾ ഈ ദിവസം അടയാളപ്പെടുത്തുന്നു. ചൗരി ചൗര ശതാബ്ദിയ്‌ക്കായി സമർപ്പിച്ച പോസ്റ്റൽ സ്റ്റാമ്പും പ്രധാനമന്ത്രി പരിപാടിയിൽ പുറത്തിറക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത ശതാബ്ദിയാഘോഷങ്ങളും വിവിധ പരിപാടികളും 2021 ഫെബ്രുവരി 4 മുതൽ സംസ്ഥാനത്തെ 75 ജില്ലകളിലും ആരംഭിച്ച് 2022 ഫെബ്രുവരി 4 വരെ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *