റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സങ്കുചിത താൽപര്യത്തിനായി സി പി എം വർഗീയത പറയുകയാണെന്ന് ഉമ്മൻ ചാണ്ടി

January 31, 2021 - 4:49 pm

കാസർഗോഡ്: സിപിഐഎം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി വര്‍ഗ്ഗീയത പറയുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിപിഐഎം അവസരത്തിനനുസരിച്ച് നിലപാട് മാറ്റുകയാണ്. കെ.എം മാണിയുടെ പാര്‍ട്ടിയുമായി പോലും കൂട്ടുകൂടാന്‍ സിപിഐഎമ്മിന് മടിയുണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയം വ്യക്തമാണെന്ന വിജയരാഘവന്റെ ആരോപണത്തിനുനേരെയും ഉമ്മന്‍ചാണ്ടി അതേനാണയത്തില്‍ തിരിച്ചടിച്ചു. വിജയരാഘവന് പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണെന്നും താന്‍ ഇനിയും പാണക്കാട്ട് പോകുക തന്നെ ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി തറപ്പിച്ചുപറഞ്ഞു. കിട്ടാത്ത മുന്തിരി പുളിക്കും എന്ന മട്ടിലുള്ള പ്രതികരണമാണ് വിജയരാഘവനില്‍ നിന്നുണ്ടാകുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *