റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാവാന്‍ ഇന്ത്യ: 11.5% വളര്‍ച്ച നേടുമെന്ന് രാജ്യാന്തര നാണയനിധി

January 28, 2021 - 9:50 am

ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി ഇന്ത്യ തിരികെ പിടിക്കുമെന്ന സൂചന നല്‍കി രാജ്യാന്തര നാണയനിധി (ഐ.എം.എഫ്). 2021ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 11.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളില്‍ രണ്ടക്ക വളര്‍ച്ച ഉണ്ടാകുമെന്ന് ഐ.എം.എഫ്. കണക്കാക്കുന്ന ഏക രാജ്യവും ഇന്ത്യയാണ്. ഐ.എം.എഫിന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ ഇന്ത്യയ്ക്കു കിട്ടിയ ബഹുമതിയാണെന്നു കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു.ഇന്ത്യയുടെ അടിത്തറ സുശക്തമാണ്. 2020ല്‍ 11.5 ശതമാനം വളര്‍ച്ചയെന്ന ഐ.എം.എഫിന്റെ പ്രവചനം ആകര്‍ഷണീയമാണ്. 2022ല്‍ സമ്പദ്വ്യവസ്ഥ 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു റിപ്പോര്‍ട്ടിലുണ്ട്. ഇത് ഒരു രാജ്യം കൈവരിക്കുന്ന ഏറ്റവും വലിയ വളര്‍ച്ചാ നിരക്കായിരിക്കുമെന്നു ആര്‍.ബി.ഐ. മുന്‍ പ്രഫസറും ഫൗണ്ടേഷന്‍ ഓഫ് ഇക്കമണാമിക് ഗ്രോത്ത് ആന്‍ഡ് വെല്‍ഫെയര്‍ സി.ഇ.യുമായ ചരണ്‍ സിങ് വ്യക്തമാക്കി. ലോക്ക്ഡൗണിന് ശേഷമുള്ള വിപണികളുടെ തിരിച്ചുവരവാണു കണക്കുകളില്‍ പ്രതിഫലിക്കുന്നത്. കോവിഡിനെ തുടര്‍ന്നു 2020 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എട്ട് ശതമാനം ചുരുങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വിപണികളുടെ തിരിച്ചുവരവ് അതിവേഗമാണ്. 2021ല്‍ 8.1 ശതമാനം വളര്‍ച്ചയോടെ ചൈനയാകും രണ്ടാം സ്ഥാനത്ത്. സ്‌പെയിനും (5.9 ശതമാനം) ഫ്രാന്‍സും (5.5 ശതമാനം) വളര്‍ച്ചാനിരക്ക് കൈവരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *