കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി:കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച(27/01/21) ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടതായി പൊലീസിനെ അറിയിച്ചത്. കൊച്ചി എ.സി.പി ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി. മൃതദേഹം പുരുഷന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയോടെയാണ് മൃതദേഹം കത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Share
അഭിപ്രായം എഴുതാം