റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബജറ്റില്‍ പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ട് ഇടം പിടിക്കും

January 26, 2021 - 11:27 am

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്കുവേണ്ടി ബജറ്റില്‍ പുതുക്കിയൊരു കാഴ്ച്ചപ്പാട് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ടിന് രൂപംനല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടാണ്

ഇതില്‍ പ്രധാനം.ആരോഗ്യ മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൂടാതെ ആരോഗ്യ മേഖലയ്ക്ക് ഒരു ഉത്തേജന പാക്കേജിനൊപ്പം 35 എഡി സെക്ഷന്‍ പ്രകാരം നികുതി ഇളവുകളും നല്‍കിയേക്കും.2025ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5ശതമാനം പൊതുആരോഗ്യമേഖലയില്‍ ചെലവഴിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായികൂടിയാണിത്. പ്രാഥമിക ആരോഗ്യമേഖലയിലായിരിക്കും ഫണ്ടിന്റെ 25ശതമാനവും ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഗവേഷണം വികസനം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ നടപാക്കിയിട്ടുള്ള ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ക്കൂം കൂടുതല്‍ വിഹിതം നീക്കിവെയ്ക്കും. അതേ സമയം, കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 13,844.49 കോടി രൂപ മാത്രമാണ് ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *