റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐശ്വര്യറായിയുടെ മുഖച്ഛായയുള്ള മറാത്തി നടി മാനസി വിവാഹിതയായി

January 24, 2021 - 12:35 pm

സോഷ്യൽ മീഡിയയുടെ അതിപ്രസരം കൂടിയപ്പോൾ പല പ്രമുഖർക്കും അപരന്മാർ എത്തിത്തുടങ്ങി.ലോകസുന്ദരി ഐശ്വര്യ റായ് യുടെയും അപര കളുടെ നിരവധി ചിത്രങ്ങൾ വൈറൽ ആയിരുന്നു. അതിലൊന്നായിരുന്നു നടി മാനസി നായിക്കിനെ ചിത്രങ്ങൾ . കാഴ്ചയിൽ ഐശ്വര്യ റായിയെ പോലെ തന്നെ തോന്നിപ്പിക്കുന്ന ഈ നടിയുടെ വിവാഹ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.സിനിമകളേക്കാൾ കൂടുതൽ ടിക്ടോക് വീഡിയോ കളിലൂടെ ആയിരുന്നു മാനസി പ്രശസ്തി നേടിയത്. കഴിഞ്ഞ നവംബറിലായിരുന്നു പർദീപ് ഖരേരയുമായുള്ള മാനസിയുടെ വിവാഹനിശ്ചയം.ഐശ്വര്യറായിയുടെ ചിത്രങ്ങളിലെ സംഭാഷണങ്ങൾക്കും ഗാനങ്ങൾക്കും ഒപ്പം അഭിനയിക്കുന്ന വീഡിയോകൾ പങ്കുവെച്ചാണ് 33 കാരിയായ മാനസി ടിക്ടോക്കിൽ താരമാകുന്നത്. ഈ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആണ് മാനസിക്ക് ഐശ്വര്യറായിയുടെ മുഖച്ഛായ ഉണ്ട് എന്ന് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *