റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ നാലാം പ്രതി വിജിത് വിജയന്‍ അറസ്റ്റില്‍

January 22, 2021 - 8:21 am

വയനാട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. വയനാട് സ്വദേശി വിജിത് വിജയന്‍ ആണ് അറസ്റ്റിലായത്. കൊച്ചി എന്‍ഐഎ വയനാട്ടില്‍ നിന്നാണ് വിജയനെ അറസ്റ്റ് ചെയ്തത്. .

പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജയന്‍ .അലന്‍ ഷുഹൈബ്, താഹ ഫസല്‍, എന്നിവരുമായി ബന്ധമുളള ആളാണ് വിജിത്. അലനേയും താഹയേയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് ഇയാളാണെന്ന് എന്‍ഐഎ ആരോപിക്കുന്നു. വയനാട് സ്വദേശിയായ വിജിതിനെ എന്‍ഐഎ നേരത്തേ ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *