മുംബൈ: വിവാദമായ താണ്ഡവ് വെബ് സീരിസിനെതിരായ ട്വിറ്റുകളെ തുടര്‍ന്ന് നടി കങ്കണ റണൗട്ടിന്റെ അക്കൗണ്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തി ട്വിറ്റര്‍. നിരവധി പേര്‍ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ട്വിറ്ററിന്റെ നടപടി. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചത്.ലിബറല്‍ കമ്യൂണിറ്റി ട്വിറ്റര്‍ ചാച്ച ജാക്ക് ഡോര്‍സിയെ വിളിച്ച് കരഞ്ഞതിനാല്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ചില നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നു’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.അല്ലാഹുവിനെ കളിയാക്കാന്‍ അലി അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തിലൂടെ വിവാദമായ താണ്ഡവ് വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ കങ്കണ ട്വിറ്റ് ചെയ്തത്.ഹിന്ദുമതത്തെ അവഹേളിച്ചെന്ന പരാതിയെ തുടര്‍ന്ന് സീരിസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ മൂന്ന് എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത താണ്ഡവ് ഒമ്പത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, ടിഗ്മാന്‍ഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹര്‍ ഖാന്‍, അമീറ ദസ്തൂര്‍, മുഹമ്മദ് എന്നിവര്‍ സെയ്ഫ് അലിഖാന് പുറമെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.



